IPC News

സ്വവര്‍ഗ്ഗ രതി സുപ്രീംകോടതി വിധി സ്വാഗതാര്‍ഹം

പാസ്റ്റര്‍ ഫിലിപ്പ് പി. തോമസ് സ്വവര്‍ഗരതി കുറ്റകരമാണെന്ന് ഇന്ത്യന്‍ നീതിപീഠത്തിന്റെ വിധി സ്വാഗതാര്‍ഹമാണെന്ന് ഇന്ത്യന്‍ പെന്തെക്കോസ്തു ദൈവസഭ കേരള സ്‌റ്റേറ്റ് സെക്രട്ടറി പാസ്റ്റര്‍ ഫിലിപ്പ് പി. തോമസ് പറഞ്ഞു. പ്രകൃതി വിരുദ്ധ ലൈംഗികത കുറ്റമാണെന്ന് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377-ാം വകുപ്പ് അംഗീകരിച്ചുകൊണ്ടും രാജ്യത്തിന്റെ മതേതരത്വ സങ്കല്‍പ്പം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള വിധി സ്വാഗതാര്‍ഹമാണ്. സ്വവര്‍ഗരതി പാപമാണെന്ന് ക്രിസ്തീയ വീക്ഷണത്തെ അംഗീകരിക്കുന്നതാണ് സുപ്രീംകോടതിവിധി. സ്വര്‍ഗാനുരാഗം മനശാസ്ത്രപരമായ പ്രശ്‌നമാണെന്ന് ജനിതക തകരാറാണന്നുമുള്ള ചില ക്രൈസ്തവ നേതാക്കന്മാരുടെ പരസ്യപ്രസ്താവനയ്ക്ക് തിരിച്ചടിയാണ് ഈ വിധി. Read More

പാസ്റ്റര്‍ ഫിലിപ്പ് പി. തോമസ് ബൈബിള്‍ സൊസൈറ്റി വൈസ് പ്രസിഡന്റ്

ഐ.പി.സി. കേരളസ്റ്റേറ്റ് സെക്രട്ടറി പാസ്റ്റര്‍ ഫിലിപ്പ് പി. തോമസിനെ ബൈബിള്‍ സൊസൈറ്റി ഓഫ് ഇന്ത്യ കേരള ഓക്‌സിലറിയുടെ വൈസ് പ്രസിഡന്റായി നിയമിച്ചു. കേരളത്തിലെ എല്ലാ പെന്തെക്കോസ്തു സഭകളുടെയും പ്രതിനിധിയായിട്ടാണ് അദ്ദേഹത്തെ തെരഞ്ഞെടുത്തത്. Read More

ഐ.പി.സി. കേരള സ്റ്റേറ്റ് ശുശ്രൂഷക സമ്മേളനം

ഐ.പി.സി. കേരള സ്റ്റേറ്റ് ശുശ്രൂഷക സമ്മേളനം 2013 നവംബര്‍ 26,27,28, ഡിസംബര്‍ 4 എന്നീ തീയതികളില്‍ കേരളത്തിന്റെ വിവിധ സ്ഥലങ്ങളിലായി നടക്കും. നവംബര്‍ 26 ചൊവ്വ രാവിലെ 9 മണിക്ക് പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ജില്ലകളിലെ ശുശ്രൂഷകന്മാര്‍ക്കായി കുമ്പനാട് ഹെബ്രോണ്‍ പുരത്ത് നടക്കുന്ന യോഗത്തോടെ ശിശ്രൂഷക സമ്മേളനം ആരംഭിക്കും. കോട്ടയം, എറണാകുളം, തൃശൂര്‍, ഇടുക്കി ജില്ലകളിലെ ശൂശ്രൂഷകന്മാര്‍ക്കായി ഐ.പി.സി. പെരുമ്പാവൂര്‍ ഒന്നാംമൈല്‍ ഐ.പി.സി. ഹാളില്‍ നവംബര്‍ 27 ബുധനാഴ്ച രാവിലെ 9 മണിക്ക് യോഗം നടക്കും. തിരുവനന്തപുരം ജില്ലയിലെ ശുശ്രൂഷകന്മാര്‍ക്കായി തിരുവനന്തപുരം പേരൂര്‍ക്കട ഐ.പി.സി. ഫെയ്ത്ത് സെന്റില്‍ നവംബര്‍ 28 വ്യാഴാഴ്ചയാണ് യോഗം ക്രമീകരിച്ചിരിക്കുന്നത്. മലബാറിലുള്ള ശുശ്രൂഷകന്മാര്‍ക്ക് സ്‌റ്റേറ്റ് Read More

ഐ.പി.സി. കേരള സ്റ്റേറ്റ് കണ്‍വന്‍ഷന്‍ ഒരുക്കങ്ങള്‍ പുരോഗമിച്ചു

ഐ.പി.സി. കേരള സ്റ്റേറ്റ് കണ്‍വന്‍ഷന്‍ ഒരുക്കങ്ങള്‍ പുരോഗമിച്ചു കുമ്പനാട് : ഇന്ത്യാ പെന്തെക്കോസ്തു ദൈവസഭ കേരള സ്‌റ്റേറ്റിന്റെ രണ്ടാമത് വാര്‍ഷിക കണ്‍വന്‍ഷന്‍ ഡിസംബര്‍ 4-8 വരെ നിലമ്പൂര്‍ പാലുണ്ട ന്യൂഹോപ്പ് ബൈബിള്‍ കോളജ് ഗ്രൗണ്ടില്‍ നടക്കും. ഡിസംബര്‍ 4 ന് വൈകിട്ട് 6 മണിക്ക് സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റര്‍ കെ.സി. തോമസ് ഉദ്ഘാടനം ചെയ്യുന്ന കണ്‍വന്‍ഷനില്‍ പാസ്റ്റര്‍മാരായ വി.പി. ജോസ് (യു.എസ്.എ.), കെ. ജോയ് (ന്യൂഡല്‍ഹി) എന്നിവര്‍ മുഖ്യ പ്രഭാഷകരായിരിക്കും. Read More

ഐ.പി.സി. കേരളസ്റ്റേറ്റ് ലീഡേഴ്‌സ് കോണ്‍ഫറന്‍

ഐ.പി.സി. കേരള സ്റ്റേറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ അനുഗ്രഹകരമായി നടക്കുന്നു. ഇപ്പോള്‍ കേരളത്തില്‍ 110 സെന്ററുകളും 41 ഏറിയാകളും ഉണ്ട്. ദൈവഹിതമായാല്‍ സെന്റര്‍ / ഏറിയ ശുശ്രൂഷകന്‍മാരുടെയും / പബ്ലിസിറ്റി അംഗങ്ങളുടെയും ഒരു യോഗം 2013 ഒക്ടോ. 22 ചൊവ്വ രാവിലെ 10.00 ന് മാരാമണ്‍ ഐ.പി.സി. ബേര്‍ശേബാ ഹാളില്‍വച്ച് നടക്കുന്നതാണ്. സുവിശേഷീകരണവും സഭാരാഷ്ട്രീയവും എന്ന വിഷയത്തെക്കുറിച്ച് ഐ.പി.സി. ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ ഡോ. കെ.സി. ജോണ്‍ പ്രബന്ധം അവതരിപ്പിക്കും. പാസ്റ്റര്‍മാരായ കെ.സി. തോമസ്, രാജു പൂവക്കാല, ഫിലിപ്പ് പി. തോമസ്, Read More

Greetings from President

Pastor K M Joseph
Greetings to you in the name of our Lord and Savior Jesus Christ!It is my great pleasure to view the progress of every step initiated by The Indian Pentecostal Church of God, however small it may be..Read More

Greetings from Secretary

Pastor Dr. Philip.P.Thomas

Greetings to you in the name of our Lord and Savior Jesus Christ!
What a privilege it is to be a child of God and being a part of the kingdom of God.Read More

Click on "Download font installer" below

Save the file.

Install.

Restart your browser before browsing ipckerala.org

Download font installer